തനിക്കെതിരെയുള്ള കേസിന്റെ വിചാരണ നീളുന്നതിനെതിരെ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിക്കാന്‍ പോകുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സുപ്രീം കോടതിയെ സമീപിക്കുകയുള്ളുവെന്നും അദ്ദേഹം ബെംഗളൂരുവില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മഅദനി കുറ്റക്കാരനല്ലായെന്ന ബോധ്യമുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കാന്‍ വേണ്ടിയാണ് കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. മഅദനിയെ ജലീല്‍ അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വസതിയില്‍ ചെന്ന് സന്ദര്‍ശിച്ചിരുന്നു.
2008ല്‍ ബെംഗളൂരുവില്‍ നടന്ന സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയാണ് മഅദനി.
Discussion about this post