വാരാപ്പുഴ കസ്റ്റഡി മരണം ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയില്‍ നിന്ന് തന്നെയെന്ന് തെളിഞ്ഞു. ശ്രീജിത്തിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവിന്റെ പഴക്കം മൂന്ന് ദിവസം മാത്രമായിരുന്നെന്ന് ചികിത്സാ ഡോക്ടര്‍മാരുടെ മൊഴി. ഇതോടെ വെള്ളിയാഴ്ച ഉത്സവത്തിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പോലീസിന്റെ വാദം പൊളിയുന്നു.
എന്നാല്‍ കേസില്‍ ആരെയും പ്രതി ചേര്‍ക്കാതെ പ്രത്യേക അന്വേഷണ സംഘം. യുവാവിന്റെ മരണം കൊലക്കേസാക്കി മാറ്റി കോടതിയില്‍ റിപ്പോര്‍ട്ടു നല്കി. നരഹത്യയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ ഏഴു പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ ആരെയും പ്രതിയാക്കിയിട്ടില്ല.
Discussion about this post