സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തില്‍ ശശി തരൂറിനെതിരെ കുറ്റം ചുമത്തിയേക്കും. കൊലപാതകത്തിന് കൂട്ട് നിക്കുക, തെളിവുകള്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങളായിരിക്കും തരൂറിനെതിരെ ചുമത്തുക. ഇതേ സംബന്ധിച്ചുള്ള വിവരങ്ങള്‍ അഭിഭാഷകനായ ഇഷ്‌കരണ്‍ സിംഗ് ഭന്ധാരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹി പോലീസ് തരൂറിനെതിരെ കുറ്റം ചുമത്തിയേക്കുമെന്നും പത്ത് കൊല്ലത്തോളം ജയില്‍ ശിക്ഷ കിട്ടാനുള്ള വകുപ്പുണ്ടാകുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഡല്‍ഹി പോലീസ് ഇതിനെപ്പറ്റി ഔദ്യോഗികമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.
സുനന്ദ പുഷ്‌കറിന്റെ കൊലപാതക കേസില്‍ ചാര്‍ജ് ഷീറ്റ് വേഗത്തില്‍ ഫയല്‍ ചെയ്യണമെന്ന് പറഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു കേസ് കൊടുത്തിരുന്നു. ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിനുള്ള കാലതാമസം നീതിപീഠത്തിന് കളങ്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിബിഐയുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റോ, ഡല്‍ഹി പൊലീസ് എന്നിവരടങ്ങുന്ന ഒരു ബഹുവിധ സമിതി രൂപീകരിച്ചുകൊണ്ടുള്ള അന്വേഷണത്തിനായി കോടതി ഉത്തരവിറക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
ജനുവരി 17, 2014നായിരുന്നു ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദാ പുഷ്‌കര്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇതൊരു അസാധാരണ മരണമായി എ.ഐ.ഐ.എം.എസിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഒരു കൊല്ലം എടുത്താണ് ഡല്‍ഹി പോലീസ് ഈ കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്.
Discussion about this post