ബിജെപി ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി സന്ദീപ് വാര്യർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റുകൾ കെട്ടിച്ചമച്ച് നടത്തുന്ന നുണ പ്രചരണത്തിനെതിരെ ബിജെപി തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി പോലീസിൽ പരാതി നൽകി.
കാശ്മീരിൽ ബാലിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പരാമർശവും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. ബാലികയെ കൊന്നവരെ തൂക്കിലേറ്റണം എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത് . ബിജെപിക്ക് വോട്ട് ചെയ്ത 31 % ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്യണമെന്ന ചിലരുടെ പ്രചരണങ്ങൾക്കെതിരെ താന്‍ പോസ്റ്റ് ഇട്ടതാവാം ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾക്ക് കാരണം .
വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി പോകുമെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി
Discussion about this post