തിരുവനന്തപുരം: ഐക്യജനാധിപത്യമുന്നണിയില്‍ ജെ.ഡി.യുവിന്റെ സാന്നിധ്യമുണ്ടാകണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. ജെ.ഡി.യുവിന്റെ ആവശ്യങ്ങള്‍ക്ക് ഇന്ന് പരിഹാരം കാണുമെന്ന് കരുതുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും അറിയിച്ചു. ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രണ്ട് പേരും. ഏഴുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.
യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ് ജെ.ഡി.യു. മുന്നണിയിലെ മുതിര്‍ന്ന നേതാവാണ് വീരേന്ദ്രകുമാര്‍. അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരമുണ്ടാകും സുധീരന്‍ പറഞ്ഞു. ഏതെങ്കിലും സ്ഥാനമാനങ്ങളേച്ചുറ്റിപ്പറ്റിയുള്ള വിലപേശലല്ല ഈ ചര്‍ച്ച. രാഷ്ട്രീയ കാര്യങ്ങളാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരം:ജെഡിയുവിന്റ സാന്നിദ്ധ്യം യുഡിഎഫില്‍ ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല.ജെഡിയു ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമായി കണ്ട് ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.ജെഡിയു ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍.പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന അന്തിമ റിപ്പോര്‍ട്ടല്‍ മാറ്റം വരുത്തരുതെന്നും വിരേന്ദ്രകുമാര്‍ അറിയിച്ചു.വിരേന്ദ്രകുമാറും ചെന്നിത്തലയുമായി നടന്ന കൂടികാഴ്ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
Discussion about this post