ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടന്ന് വന്ന മൂന്ന് ചൈനീസ് യൂദ്ധകപ്പലുകള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യ. മൂന്ന് യുദ്ധകപ്പലുകള്‍ക്കും ട്വിറ്ററിലൂടെ സ്വാഗതം അര്‍പ്പിക്കുകയാണ് ഇന്ത്യന്‍ നേവി ചെയ്തത്. അതിന് ശേഷം അവരോട് സന്തോഷപൂര്‍വ്വം വേട്ട തുടര്‍ന്നുകൊള്ളാന്‍ പറയുകയും ചെയ്തു. ഇതുകൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ യുദ്ധകപ്പലുകളുടെ ഒരു ഭൂപടവും നേവി ട്വീറ്റ് ചെയ്തു.
#MaritimeDomainAwareness @indiannavy extends a warm welcome to the 29th Anti-Piracy Escort Force (APEF) of PLA(N) in Indian Ocean Region (IOR). Happy Hunting @SpokespersonMoD @DefenceMinIndia @IAF_MCC @adgpi @IndiaCoastGuard @IndianDiplomacy pic.twitter.com/7NTW4TwQuW
— SpokespersonNavy (@indiannavy) April 17, 2018
#MissionBasedDeployments From Persian Gulf to Malacca Straits & from Northern Bay of Bengal to Southern Indian Ocean to East coast of Africa @indiannavy with 50 ships on vigil 24X7 keep our Area of Responsibility (AOR) safe. @indiannavy Anytime, Anywhere Everytime @nsitharaman pic.twitter.com/rxmBAed5Sa
— SpokespersonNavy (@indiannavy) April 17, 2018
കടല്‍ കൊള്ള തടയുക എന്ന പേരിലാണ് ഈ മൂന്ന് യൂദ്ധക്കപ്പലുകളും ഇന്ത്യന്‍ മഹാസമൂദ്രത്തിലേക്ക് കടന്നതെങ്കിലും ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഗവേഷണത്തിനുള്ള അടിത്തറ പാകുകയും മുങ്ങിക്കപ്പലുകള്‍ വിന്യസിക്കുകയും എന്നതാണെന്ന് ആരോപണങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ നേവി ഇട്ട ട്വീറ്റിലൂടെ ഇന്ത്യ ചൈനീസ് യുദ്ധക്കപ്പലുകളെ നിരീക്ഷിക്കുന്നുണ്ടെന്ന് ചൈനയെ അറിയിക്കുക എന്ന ഉദ്ദേശമാണുള്ളത്.
ഇന്ത്യന്‍ നേവി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന 50ഓളം കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. ഇവ ഇരുപത്തിനാല് മണിക്കൂറും ഇവിടം നിരീക്ഷിച്ചുകൊണ്ടിരിക്കും.
Discussion about this post