മുംബൈ: ന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഭാരത രത്‌നയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് പദ്മ വിഭൂഷണും നല്‍കിയതിനെതിരെ അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ പ്രസിഡണ്ട് അസദുദ്ദീന്‍ ഒവൈസി. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ ഇരുവര്‍ക്കും പങ്കുണ്ട് എന്നാരോപിച്ചാണ് ഒവൈസിയുടെ അഭിപ്രായപ്രകടനം.
അയോധ്യാ വിവാദം രാമജന്മഭൂമി സത്യമോ മിഥ്യയോ എന്ന വിഷയത്തില്‍ ഹൈദരാബാദില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം പി കൂടിയായ ഒവൈസി. വാജ്‌പേയിക്കും അദ്വാനിക്കും രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തമ ഉദാഹരണമാണ് ഇത് എന്നും ഒയേസി കൂട്ടിച്ചേര്‍ത്തു.
ഒയേസിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിയടക്കം വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജനശ്രദ്ധ പിടിച്ചു പറ്റാന്‍ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് ബിജെപി കുറ്റപ്പെടുത്തി.
Discussion about this post