ഹൈദരാബാദ്:രാമജന്മഭൂമി അയോധ്യയല്ലെന്നും, രാമന്‍ ജനിച്ചത് അയോധ്യയിലല്ലെന്നും ഉള്ള വിവാദ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് അംഗം അബ്ദുള്‍ റഹിം ഖുറേഷി രംഗത്ത്. അയോധ്യ തര്‍ക്കവുമായി ബന്ധപ്പെട്ട് ഖുറേഷി എഴുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലായിരുന്നു പ്രസ്താവന.
പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് ജസു റാമിന്റെ ഗവേഷണ പ്രബന്ധത്തില്‍ അയോധ്യ രാമന്റെ ജന്മസ്ഥലമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഖുറേഷി പറഞ്ഞു. രാമന്റെ ജന്മസ്ഥലം ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള നേരത്തെ രാം ദേരി എന്ന് വിളിയ്ക്കപ്പെട്ടിരുന്ന സ്ഥലത്താണ്. ഇന്ത്യ വിഭജനത്തിന് ശേഷം ീ സ്ഥലത്തിന്റെ പേര് റഹ്മന്തേരി എന്നാക്കി മാറ്റുകയായിരുന്നു. രാമന്റെ ജന്മസ്ഥലം പാക്കിസ്ഥാനിലുള്ള ഹാരപ്പന്‍ മേഖലയിലാണ്. ക്രിസ്തുവിന് മുന്‍പ് ഇപ്പോഴത്തെ അയോധ്യയില്‍ ഏതെങ്കിലും തരത്തിലുള്ള നാഗരീകത നില നിന്നതിന് ഇതുവരെയും തെളിവ് കണ്ടെത്താനായിട്ടില്ലെന്നും ഖുറേഷി വിശദീകരിച്ചു.
Discussion about this post