ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലോയുടെ കൂടെയുണ്ടായിരുന്ന ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല. ഹര്‍ജിയില്‍ മെറിറ്റില്ലാത്തതിനാല്‍ തള്ളുകയാണ് എന്നും കോടതി വ്യക്തമാക്കി
കോണ്‍ഗ്രസ് നേതാവിന്റേത് ഉള്‍പ്പടെ ഏഴ് ഹര്‍ജികളാണ് സുപ്രിം കോടതി തള്ളിയത്. ലോയുടെ മരണവുമായി ബന്ധപ്പെട്ട കേസെല്ലാം തള്ളിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ഹാജരായ അഭിഭാഷകര്‍ക്കെതിരെ വളരെ രൂക്ഷമായ വിമര്‍ശനവും കോടതി നടത്തി. അഭിഭാഷകര്‍ കോടതിയുടെ അന്തസ്സ് കളഞ്ഞു കുളിച്ചു. കോടതി പരിഗണിക്കുന്ന കേസ് മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയ ദുഷ്യന്ത് ദവൈ,രാജേഷ് ധവാന്, പ്രശാന്ത് ഭൂഷണ് ഉള്‍പ്പടെയുള്ള അഭിഭാഷകരെ സുപ്രിം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഗൂഢ ഉദ്ദേശത്തോടെയുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണം. ലോയുടെ മരണത്തില്‍ യാതൊരു ദുരൂഹതയും ഇല്ലെന്നും കോടതി വ്യക്തമാക്കി.ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍ അഭിഭാഷകര്‍ക്കിടയില്‍ അസമത്വം ഉണ്ടാക്കുമെന്നതിനാല്‍ അതിന് തുനിയുന്നില്ലെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു സുപ്രിം കോടതിയുടെ പരാമര്‍ശം.
ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ആരോപണവിധേയനായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെയാണു 2014 ഡിസംബര്‍ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് ലോയയുടെ മകന് അനൂജ് രംഗത്തെത്തിയിരുന്നു. മറ്റ് ന്യായാധിപന്മാര്ക്കൊപ്പമാണ് ലോയ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത.് അവര്‍തന്നെയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് ലോയെ ആശുപത്രിയിലെത്തിച്ചു.
വിഷയം അമിത് ഷായ്ക്കും കേന്ദ്രസര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്, ദുഷ്യന്ത് ദവെ തുടങ്ങിയ അഭിഭാഷകരെ മുന്‍ നിര്‍ത്തി ആയുധമാക്കാനുള്ള നീക്കം നടന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിം കോടതിയുടെ പരാമര്‍ശങ്ങള്‍.
Discussion about this post