ഇന്ത്യയില്‍ റോഡ് നികുതി വളരെ കുറവായ കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാഹന വില്‍പ്പന വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഏകീകൃത റോഡ് നികുതി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കേരളം. ഈ നീക്ക്ം സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഗുവഹാട്ടിയില്‍ നടന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രം ഈ ആശയം മുന്നോട്ട് വെച്ചത്.
ഏകീകൃത റോഡ് നികുതി എന്നുള്ളത് വാഹന വിലയുടെ ആറ് ശതമാനമായി കണക്കാക്കാം എന്ന രീതിയിലാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്. നിലവില്‍ ആഡംബര വാഹനങ്ങള്‍ക്ക് ഏഴ് മുതല്‍ 9 ശതമാനം വരെയാണ് നികുതിയായി അടക്കേണ്ടി വരുന്നത്. ഏകീകൃത നികുതിയില്‍ ഇത് കുറയും. കൂടാതെ ഇരുചക്രവാഹനങ്ങളുടെ നികുതി കൂടും. ഈ നീക്കം ആഡംബര വാഹനങ്ങളുടെ നികുതി കുറച്ച് സാധാരണക്കാരുടെ മേല്‍ അത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നാണ് ശശീന്ദ്രന്റെ അഭിപ്രായം.
Discussion about this post