മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്നതുമായ ഡോ.എ.പി.ജെ.അബ്ദുല്‍ കലാം പഠിച്ച സ്കൂളായ മണ്ഡപം പഞ്ചായത്ത് യൂണിയന് മിഡില്‍ സ്കൂള്‍ (നമ്പര്‍ 1)ന്റെ വൈദ്യുതി വിച്ഛേദിച്ചു.രണ്ട് കൊല്ലത്തോളമായി വൈദ്യുതി ബില്‍ അടയ്ക്കാത്തത് മൂലമാണ് വൈദ്യുതി ഡിപ്പാര്‍ട്ട്മെന്റ് ഈ നടപടിയെടുത്തത്. രണ്ട് ദിവസമായി ഇവിടെ വൈദ്യുതി ഇല്ല.
ഏകദേശം 10,500 രൂപ കുടിശ്ശിക ഇനത്തില്‍ എല്ലാക്കൊല്ലവും പഞ്ചായത്ത് അടക്കേണ്ടതാണ്. എന്നാല്‍ രണ്ട് കൊല്ലമായി ഇത് അടച്ചിട്ടില്ല. അടയ്ക്കാനുള്ള പണം രണ്ട് ദിവസത്തിനുള്ളില്‍ അടച്ച് തീര്‍ക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയോടെ വൈദ്യുതി പുന്ഃസ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം തമിഴ് നാട് സര്‍ക്കാര്‍ വൈദ്യുതി ബില്‍ അടച്ചോളാമെന്ന് പറഞ്ഞത് കൊണ്ടാണ് തങ്ങള്‍ ബില്‍ അടക്കാതിരുന്നതെന്ന് ഗ്രാമത്തിന്റെ വിദ്യാഭ്യാസ കമ്മിറ്റി വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് അധികൃതര്‍ ഈ സ്കൂളിന്റെ വൈദ്യുതി വിച്ഛേദിക്കുന്നത്.
Discussion about this post