ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനും ദേശീയ പതാക കീറിയ സംഭവത്തിലും നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ യു.കെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.കെയിലെത്തിയപ്പോഴാണ് മോദി വിരുദ്ധര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്ക്വയറില്‍ മോശമായി പെരുമാറിയത്.
മോദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. യുകെയിലെ ചില സിഖ് സംഘടനകളും, പാക്കിസ്ഥാന് സംഘടനകലുമാണ് പ്രതിഷേധവുമായെത്തിയത്. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു .
കുറച്ച് പേര് പാര്‍ലമെന്റ് സ്ക്വയറില്‍ ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യശ്വര്‍ദ്ധന്‍ കുമാര്‍ സിങ് പറഞ്ഞു. സംഭവത്തില്‍ യു.കെ.സര്‍ക്കാര്‍ നേരത്തെ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞിരുന്നു.
Discussion about this post