അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മുഖ്യ സൂത്രധാരനടക്കം നാല് പേര് പിടിയില്‍. കൊല്ലം സ്വദേശിയാണ് സൂത്രധാരന്‍. മറ്റുള്ളവര്‍ കിളിമാനൂര്‍ സ്വദേശികളാണ്. വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് അപ് ഗ്രൂപ്പു വഴിയാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മറ്റ് ചെറിയ ഗ്രൂപ്പുകള്‍ വഴിയും ഇവര്‍ പ്രചരണം നടത്തിയെന്നും പോലിസ് പറയുന്നു.
മഞ്ചേരി പോലിസാണ് കൊല്ലത്ത് നിന്ന് ഇവരെ പിടികൂടിയത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. എന്നാല്‍ കലാഹമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ നടത്തിയതാണോ എന്ന് വ്യക്തമല്ല എന്നാണ് പോലിസ് പറയുന്നത്. ഇവരുടെ ആഹ്വാനം ചില തീവ്രവാദ ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് നടപ്പാക്കി എന്നാണ് പോലിസ് കരുതുന്നത്.
Discussion about this post