ലഖ്‌നൗ : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസി മണ്ഡലത്തിൽ നിന്നും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിന് ശേഷം വാരണാസി മണ്ഡലത്തിൽ നിന്നും നരേന്ദ്രമോദിയെ നാമനിർദ്ദേശം ചെയ്ത നാല് പേർ ആരാണെന്നുള്ള ആകാംക്ഷയിൽ ആണ് രാജ്യം.
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തം കുറിച്ച ഗണേശ്വർ ശാസ്ത്രി അടക്കമുള്ള നാല് പേരാണ് വാരണാസി മണ്ഡലത്തിൽ നിന്നും മോദിയെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഒരു ദളിത് നേതാവും ഒബിസി വിഭാഗത്തിൽ നിന്നുമുള്ള രണ്ട് പ്രമുഖ വ്യക്തികളും ആണ് മോദിയെ നാമനിർദേശം ചെയ്ത മറ്റു രണ്ടുപേർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ബിജെപി നേതൃത്വം ഈ നാല് പേരെ മോദിയുടെ വക്താക്കളായി തിരഞ്ഞെടുത്തത്.
50 പേരുടെ പട്ടിക തയ്യാറാക്കിയതിൽ 18 പേരുകൾ ആണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവരിൽ നിന്നുമാണ് പ്രധാനമന്ത്രിയുടെ കൂടി അഭിപ്രായ പ്രകാരം നാലു പേരെ തിരഞ്ഞെടുത്തത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആയി ചർച്ച നടത്തിയ ശേഷമാണ് അന്തിമപ്പട്ടികയിലെ നാലു പേരുകൾ പ്രധാനമന്ത്രി മോദിക്ക് മുൻപിൽ സമർപ്പിച്ചിരുന്നത്.
ജൻ സംഘ് സമയ പ്രവർത്തകനും ഒബിസി നേതാവുമായ വൈജ്നാഥ് പട്ടേൽ, മറ്റൊരു ഒബിസി നേതാവ് ലാൽചന്ത് കുഷ്വാഹ, ദളിത് നേതാവായ സഞ്ജയ് സോങ്കർ, ബ്രാഹ്മണ വിഭാഗത്തിൽ നിന്നും ഗണേശ്വർ ശാസ്ത്രി എന്നീ നാലു പേരാണ് മോദിയുടെ നാമനിർദ്ദേശപത്രികയിലെ വക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടത്. വാരണാസി മണ്ഡലത്തിലെ ഓരോ മേഖലകളിലെയും ജനപ്രാതിനിത്യവും ഈ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതൃത്വവും നോക്കിയാണ് നാല് വക്താക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.
Discussion about this post