വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തെ നിസാരവത്ക്കരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തെ നടുക്കിയ കൊലപാതകത്തെ വെറും പ്രാദേശിക വിഷയം എന്നാണ് സിപിഐ നേതാവിന്റെ വിശദീകരണം.
മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് അരും കൊലയെ സിപിഐ നിസാരവത്ക്കരിച്ചത്.
Discussion about this post