ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാകാന്‍ പുറപ്പെട്ട 14 വിദ്യാര്‍ത്ഥികളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചു തടഞ്ഞതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. സിറിയയിലേക്കും ഇറാഖിലേയ്ക്കും പുറപ്പെടാന്‍ ഒരുങ്ങവേയാണ് ഇവര്‍ പിടിയിലായത്. 14 പേരും വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ്. ഐഎസ്‌ഐഎസില്‍ അംഗമായ ഹൈദരാബാദില്‍ നിന്നുമുള്ള ഒരു എന്‍ജീനീയറിംഗ് വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംശയാസ്പദമായ ബന്ധങ്ങളുള്ള വിദ്യാര്‍ത്ഥികളെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.
പിടിയിലായ വിദ്യാര്‍ത്ഥികളില്‍ 11 പേരെ കൗണ്‍സിലിങ്ങിനു വിധേയരാക്കി. ഇത്തരത്തില്‍ ഐഎസ് ബന്ധം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുന്നതിനായി ഇന്റലിജന്‍സ് ബ്യൂറോ ഓപ്പറേഷന്‍ ചക്രവ്യൂഹിനു രൂപം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ഐസ്‌ഐസില്‍ അംഗമാകാന്‍ പുറപ്പെട്ട മറ്റൊരു എന്‍ജിനീയറിംഗ് ബിരുദധാരി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.
Discussion about this post