കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ചെന്ന പേരില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്. കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തടക്കമുളളവര്‍ പ്രതികളല്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പോലീസിന്റെ കുറ്റസമ്മതം. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും കേസ് റദ്ദക്കാണമെന്നും ആവശ്യപ്പെട്ട് പോലീസ് പറവൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
ശ്രീജിത്തിന്റെ കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫുകാരും സമര്‍പ്പിച്ച ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി തളളി. അതേസമയം വീടാക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മരിച്ച ശ്രീജിത്തിന്റെ സഹോദരന് സജിത് അടക്കമുളളവര്‍ക്കാണ് ജാമ്യം.
അതിനിടെ അറസ്റ്റിലായ വരാപ്പുഴ എസ്ഐ ദീപക്ക് സ്റ്റേഷനില്‍ വച്ച് ശ്രീജിത്തിനെ മര്‍ദിച്ചതായി കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരന് സജിത്ത് ഉള്‍പ്പടെയുള്ളവരുടെ മൊഴികള്‍ എസ് ഐക്കെതിരെയുള്ള തെളിവുകളായി. രാത്രി വൈകി വരാപ്പുഴ സ്റ്റേഷനിലെത്തിയ എസ്ഐ ദീപക് ശ്രീജിത്ത് ഉള്‍പ്പെടെ ഉള്ള പ്രതികളെ മര്‍ദ്ദിച്ചു എന്നാണ് മൊഴി. ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ മര്‍ദ്ദനമേറ്റ പാടുകളും ദീപക്കിനെതിരായി.
എന്നാല്‍ എസ് ഐ കുറ്റം സമ്മതി്ച്ചിട്ടില്ല. രാത്രി വൈകി സ്വദേശമായ നെടുമങ്ങാട് നിന്നും വണ്ടി ഓടിച്ചു എത്തിയതിന്റെ അമര്‍ഷം ശ്രീജിത്തിനെ കാണാനെത്തിയ ബന്ധുക്കളോട് പ്രകടിപ്പിച്ചു എന്ന് ദീപക് സമ്മതിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ ദീപക്കിനെ പറവൂര്‍ കോടതിയില്‍ ഹാജരാക്കും.
Discussion about this post