കേരളത്തില്‍ നടന്ന അക്രമ ഹര്‍ത്താലിനെ പിന്തുണക്കാന്‍ മീഡിയ വണ്‍ മുന്നിട്ടിറങ്ങിയെന്ന് സിപിഎം നേതാവ് എ.എ റഹിം ആരോപിച്ചു.. സംഭവം വഷളാക്കുന്നതില്‍ ചാനല്‍ വളരെ വലിയ പങ്ക് വഹിച്ചു. മീഡിയ വണ്‍ ചാനലില്‍ നടന്ന സ്പെഷ്യല്‍ എഡിഷന് ചര്‍ച്ചയിലായിരുന്നു സിപിഎം നേതാവിന്റെ വാക്കുകള്‍.
ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത് പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ഹര്‍ത്താലിന് പിന്നില്‍ മീഡിയാ വണ്ണിനും അജണ്ടകള്‍ ഉണ്ട്. 16ന് രാത്രിയില്‍ കേരളത്തിന്റെ രോഷം എന്നാണ് മീഡിയ വണ്‍ സമരത്തെ വിശേഷിപ്പിച്ചത്. ഹര്‍ത്താലിന്റെ അന്ന് ജനകീയ ഹര്‍ത്താല്‍ എന്ന രീതിയില്‍് വാര്‍ത്തകള്‍ നല്കി. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും സഹകരിക്കണമെന്നും ചാനലിലൂടെ വാര്‍ത്തകള്‍ നല്കി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹര്‍ത്താല്‍ പ്രതീതിയില്‍ ഗതാഗതം തടസപ്പെട്ടു ഇങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ നല്‍കിയത്. പക്ഷേ ഇന്ന് മീഡിയാ വണ്‍ പറയുന്നത് സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ പിന്നില്‍ സംഘപരിവാര്‍ എന്നാണ് അപ്പോള്‍ മുകളില്‍ പറഞ്ഞ ജനകീയ ഹര്‍ത്താല്‍ മാറ്റി ചാനല്‍ ഇത് സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആക്കി. പരിവാറിന്റെ പദ്ധതിയില്‍ കേരളം കുടുങ്ങിയോ എന്നാണ് മീഡിയ വണ്ണിന്റെ നെടുവീര്‍പ്പ്, എന്നാല്‍ ഞങ്ങളാരും കുടുങ്ങിയിട്ടില്ല. കുടുങ്ങിയത് മീഡിയാ വണ്ണും ജമാ അത്ത് ഇസ്ലാമിയുമാണെന്ന് റഹിം പറഞ്ഞു.
സമൂഹത്തില്‍ സമുദായസ്പര്ദ വളര്‍ത്തുന്ന വിധം എസ്ഡിപിഐ പോലുള്ള സംഘടനകള്‍ മുന്നോട്ട് വച്ച മുദ്രാവാക്യത്തെ മീഡിയ വണ്‍ വാഴ്ത്തുകയാണ് ചെയ്തത്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് ചില ഉത്തരവാദിത്വം ഉണ്ട്. അഭാസന്മാര്‍ നടത്തുന്ന ഹര്‍ത്താലിനെ ജനകീയം എന്ന് വാഴ്ത്തരുത്. തെമ്മാടിക്കൂട്ടം നടത്തിയ ഹര്‍ത്താലിനെ ജനകീയം എന്ന വാക്ക് മീഡിയാ വണ്ണാണ് ചാര്‍ത്തി നല്‍കിയത്. വേറൊരു ചാനലും ഇതിന് പിന്തുണ നല്‍കിയില്ല. സിപിഎമ്മിന്റെ ഒരു പ്രവര്‍ത്തകരും ഹര്‍ത്താലില്‍ പ്രതികളായിട്ടില്ല. കേരളത്തിന്റെ ഒരു ജയിലിലും സിപിഎമ്മിന്റെ പ്രവര്‍ത്തകനില്ല എന്നും എഎ റഹീം പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകനായ ടി ശ്രീജിത്ത്, ബിജെപി നേതാവ് ശിവശങ്കരന്, എസ്ഡിപിഐ പ്രതിനിധി എകെ മജീദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Discussion about this post