ഈ വര്‍ഷം മുതല്‍ കൈലാസ്-മാന്‍സരോവര്‍ യാത്ര നാഥുലാ പാസ്സിലൂടെ കടന്ന് പോകും. പത്ത് മാസം മുമ്പ് ദോക്ലാം വിഷയം നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇതുവഴിയുള്ള തീര്‍ത്ഥയാത്ര നിര്‍ത്തിയിരുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയില്‍ വെച്ച് അവിടുത്തെ വിദേശകാര്യ മന്ത്രിയായ വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചൈനയുടെ മൊത്തം സഹകരണമുള്ളതിനാല്‍ ഇക്കൊല്ലത്തെ യാത്ര തീര്‍ത്ഥാടകര്‍ക്ക് ഒരു സംതൃപ്തി നല്‍കുന്ന അനുഭവമായിരിക്കും.’-സുഷമാ സ്വരാജ് പറഞ്ഞു. നാഥുലാ പാസ്സിലൂടെ പോകുന്നത് മൂലം തീര്‍ത്ഥാടകര്‍ക്ക് വളരെയധികം സമയം ലാഭിക്കാന്‍ സാധിക്കും.
ഇതുകൂടാതെ സത്‌ലജ്, ബ്രഹ്മപുത്ര എന്നീ നദികളെപ്പറ്റിയുള്ള വിവരങ്ങളും ചൈന ഇന്ത്യയ്ക്ക് കൈമാറുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
Discussion about this post