ഡ്രോണുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി തന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സി.ഐ.എസ്.എഫ് ജവാന്മാര്ക്ക് പാക്കിസ്ഥാനി, ചൈനീസ് ഡ്രോണുകളെ തിരിച്ചറിയാന്‍ വേണ്ടി കരസേന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും. കഴിഞ്ഞ മാസം ഒഡീഷയിലെ ഗോപാല്‍പൂരില്‍ രാജ്യത്തെ പല സി.ഐ.എസ്.എഫ് ജവാന്മാര്ക്കും പരിശീലനം നല്‍കിയിരുന്നു.
ഡല്‍ഹിയില്‍ തിരിച്ചറിയാനാവാത്ത പറക്കുന്ന ഉപകരണങ്ങള്‍ കാണുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പല സന്ദര്‍ഭങ്ങളിലും ഇതുപോലുള്ള പറക്കുന്ന ഉപകരണങ്ങള്‍ ഡ്രോണാണെന്ന് തിരിച്ചറിയാറുണ്ട്. എന്നാല്‍ അത് ഏത് രാജ്യത്തിന്റെ ഡ്രോണാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് നടത്താനിരിക്കുന്ന ഈ പരിശീലനത്തിന് ഗൗരവമേറുന്നത്. ഈ പരിശീലനത്തില്‍ ഡ്രോണുകളെ എങ്ങനെ നിര്വീര്യമാക്കാനാകും എന്നും പറഞ്ഞ് കൊടുക്കുന്നതായിരിക്കും.
Discussion about this post