ഡല്‍ഹി; തലയ്ക്ക് പരിക്കുമായ് എത്തിയ രോഗിയുടെ കാലില്‍ ഓപ്പറേഷന് ചെയ്ത് ഡോക്ടര്‍. ഡല്‍ഹിയിലെ സുശ്രുത ട്രോമ സെന്ററിറാണ് സംഭവം. തലയ്ക്ക് ചെറിയ പരിക്കുമായ് എത്തിയ ആളുടെ കാല് ആളുമാറി ഡോക്ടര്‍ ഓപ്പറേറ്റ് ചെയ്തു.
ഒരു അപകടത്തെ തുടര്‍ന്ന് മുഖത്തും തലയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്നാണ് വിജേന്ദ്ര ത്യാഗി എന്നയാള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അഡമിറ്റായത്. എന്നാല്‍ അതേ വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റൊരു രോഗി ആണെന്ന് കരുതി ഡോക്ടര്‍മാര്‍ ത്യാഗിയുടെ കാലില്‍ ചികിത്സ നടത്തുകയായിരുന്നു. അനിസ്തീഷ്യ മയക്കത്തിലായതിനാല്‍ വിജേന്ദ്ര ത്യാഗി ഡോക്ടറിന്റെ അതിക്രമം അറിഞ്ഞതുമില്ല.
സംഭവത്തെക്കുറിച്ച് വിജേന്ദ്രര്‍ ത്യാഗിയുടെ മകന് അങ്കിത് പറയുന്നതിങ്ങനെ.ഡോക്ടര്‍ അച്ഛന്റെ കാലില്‍ ഒരു ചെറിയ ദ്വാരം ഡ്രില്‍ ചെയ്തുണ്ടാക്കി പിന് ഘടിപ്പിച്ചു. അനിസ്തീഷ്യ മയക്കത്തിലായതിനാല്‍ അച്ഛന് അതറിഞ്ഞില്ല.’ഏപ്രില്‍ 19ന് രാവിലെ 9.30നാണ് ശസ്ത്രക്രിയ നടന്നത്. എന്നാല്‍ തെറ്റ് മനസിലായതോടെ മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയയിലൂടെ പിന് എടുത്തുമാറ്റുകയായിരുന്നു.
ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതില്‍ നിന്ന് വിലക്കിയതായും സൂപ്രണ്ട് അറിയിച്ചു.
Discussion about this post