കണ്ണൂരിലെ പിണറായിയില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ദുരൂഹമരണങ്ങള്‍ നടന്ന സാഹചര്യത്തില്‍ ഇവയുടെ കാരണമറിയാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോകുന്നു. ഒന്‍പത് വയസ്സുള്ള ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.
ജനൂവരി 21നാണ് പടന്നക്കര വണ്ണത്താംവീട്ടിലെ ഐശ്വര്യ ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 17ന് ഐശ്വര്യയുടെ അമ്മ സൗമ്യയെ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാര്‍ച്ച് 7ന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് അന്വേഷിണമാരംഭിച്ചിരിക്കുന്നത്.
കമലയുടേയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. ഇവരുടെ മൃതദേഹങ്ങളില്‍ വിഷാംശം കണ്ടെത്തിയതായി സൂചനയുണ്ട്. ഇതുകൊണ്ടുകൂടിയുമാണ് ഐശ്യര്യയുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.
ആറുവര്‍ഷം മുന്‍പ് സൗമ്യയുടെ ഒന്നരവയസുള്ള മകള്‍ കീര്‍ത്തനയും ഛര്‍ദി മൂലം മരിച്ചിരുന്നു.
Discussion about this post