കൊച്ചി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൊഴില്‍ സംസ്കാരത്തില്‍ മാറ്റം വരുത്തുകയാണെങ്കില്‍ത്തന്നെ എല്ലാം ശരിയാകുമെന്ന് സിഎംഡി ടോമിന് ജെ.തച്ചങ്കരി. സ്ഥാപനത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ട് ഞങ്ങള്‍ ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.
യാത്രക്കാരനോട് ഒരു വനിതാ കണ്ടക്ടര്‍ ഹൗ ആര് യു എന്ന് ചോദിച്ചാല്‍ പിറ്റേന്നും അയാള്‍ ആ കെഎസ്ആര്‍ടിസി ബസ്സില്‍ കയറുമെന്നും തച്ചങ്കരി. കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഓരോ ജീവനക്കാരന്റെയും ജോലി ചെയ്യാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും. ഡ്രൈവര്‍,കണ്ടക്ടര്‍, മെക്കാനിക്ക് എന്നിവരുടെ ജോലികളാവും ചെയ്യുക.
ഡീസല്‍ കാശും ഡ്രൈവര്‍ ബാറ്റയും കിട്ടാതെ ആര് ആവശ്യപ്പെട്ടാലും ബസ് നല്‍കില്ല. കെഎസ്ആര്‍ടിസി ലാഭത്തിലാക്കണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സ്ഥാപനത്തെ രക്ഷപെടുത്താന്‍ എന്ത് ചെയ്യാനും ഒരുക്കമാണെന്നും ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരേ ശമ്പള രീതി നടപ്പാവില്ലെന്നും തച്ചങ്കരി.
കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ തനിക്ക് മക്കളെപ്പോലെയാണ്. താന്‍ അവരുടെ പിതാവും കെഎസ്ആര്‍ടിസി മാതാവുമാണ്. അസുഖമെന്നപേരില് ഇവിടെ ആര്‍ക്കും ജോലി ഇളവ് നല്‍കില്ല. ആരോഗ്യമുള്ളവരാണിവിടെ ജോലി ചെയ്യേണ്ടതെന്നും, അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്നും തച്ചങ്കരി പറഞ്ഞു.
Discussion about this post