ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ബി.ജെ.പിക്ക് എതിരെ ശിവസേന, ശ്രീരാമസേന, അഖില ഭാരത ഹിന്ദു മഹാസഭ, സനാതന ഹിന്ദു ജനജാഗ്രതി സമിതി, സമ്പൂര്‍ണ ഭാരത് ക്രാന്തി പാര്‍ട്ടി എന്നീ സംഘടനകള്‍ അണിനിരക്കുന്ന സഖ്യംമത്സരിക്കുന്നു. 90 മണ്ഡലങ്ങളില്‍ സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തും. ബിജെപി അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് ലക്ഷ്യം.
ബി.എസ്. യെദിയൂരപ്പയെത്തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പി നടപടി അംഗീകരിക്കാനാവില്ലെന്ന് അഖില ഭാരത ഹിന്ദു മഹാസഭ (എ.ബി.എച്ച്.എം) സംസ്ഥാന പ്രസിഡന്റ് സുബ്രഹ്മണ്യ രാജു പറഞ്ഞു. ശ്രീരാമസേന-ഹിന്ദു മഹാസഭാ സഖ്യത്തിന് പിന്നില്‍ സിദ്ധരാമയ്യയുടെ തന്ത്രമാണെന്നാണ് വിലയിരുത്തല്‍. ഗുജറാത്തിലും ഇത്തരം ശ്രമങ്ങള്‍ മോദി വിരുദ്ധരുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പയറ്റിയിരുന്നു. ജാതി-മത സംഘടനകളെയും തീവ്രവാദ സംഘടനകളെയും കൂട്ടു പിടിച്ച് ഏത് വിധേനയും ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ നടത്തുന്നതെന്നാണ് ബിജെപി പറയുന്നത്. ശ്രീരാമസേനയും, ഹിന്ദു സമഹാസഭയും സമ്പൂര്‍ണ ഭാരതി ക്രാന്തി പാര്‍ട്ടിയുമെല്ലാം നേരത്തെ തന്നെ ബിജെപി വിരുദ്ധചേരിയിലാണ്. അവരുടെ സഖ്യം ബിജെപിയ്ക്ക് ഗുണം ചെയ്യില്ലെന്നും, അവരെ പിന്തുണക്കുന്ന കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു
Discussion about this post