ഇത് തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലിഗ എന്ന വിദേശ വനിതയുടെ സഹോദരിയെയും ഭര്‍ത്താവിനെയും ആശ്വസിപ്പിക്കാന്‍ മന്ത്രിമാരുള്‍പ്പടെ എംഎല്‍എമാര്‍ ആരും എത്താതിരിക്കെ മോര്‍ച്ചറിക്ക് മുന്നിലെത്തിയ സുരേഷ് ഗോപിയ്ക്ക് ലൈക് അടിച്ച് സോഷ്യല്‍ മീഡിയ. തിരുവന്തപുരം മോര്‍ച്ചറിക്ക് മുന്നിലെത്തിയാണ് സുരേഷ് ഗോപി എംപി ലിസയുടെ സഹോദരിയെ ആശ്വസിപ്പിച്ചത്.
നേരത്തെ സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി മുഖ്യമന്ത്രിയെ കാണാനും, ഡിജിപിയെ കാണാനും ശ്രമിച്ച ലിഗയുടെ കുടുംബത്തിന് മോശം അനുഭവമാണ് ഉണ്ടായതെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. സുരേഷ് ഗോപി മാത്രമാണ് വിഷയത്തില്‍ ഇടപെട്ടതെന്നും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post