വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പോലിസ് ഹാജരാക്കിയപ്പോള്‍ തിരിച്ചയച്ചുവെന്ന് പരാതിയുയര്‍ന്ന മജിസ്ട്രേട്ടിനെതിരെ അന്വേഷണം. വടക്കന്‍ പറവൂര്‍ മുന്‍ മജിസ്ട്രേട്ട് സ്മിതക്കെതിരെയാണ് അന്വേഷണം. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല.വടക്കന്‍ പറവൂര്‍ മജിസ്ട്രേട്ടായിരുന്ന സ്മിതക്കെതിരെ പോലിസാണ് പരാതി നല്‍കിയിരുന്നത്. ആക്ഷേപത്തെ തുടര്‍ന്ന് മജിസ്ട്രേച്ചിനെ ഞാറക്കലിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Discussion about this post