വാട്സാപ്പ് വീഡിയോ വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയിരിക്കുകയാണ് മുംബൈയിലെ യാവര്‍ ഖാന്. ഭാര്യയായ ഫര്‍ഹാനാസ് കോടതിയെ സമീപിച്ചപ്പോള്‍ കോടതി ഭര്‍ത്താവിനെതിരെയാണ് വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് കോടതിയുടെ പുറത്ത് വെച്ച് ഇയാള്‍ ഫര്ഹാനാസിനെ മര്‍ദ്ദിക്കുകയും ചെയ്തു.
മിരാ റോഡ് സ്വദേശിയായ ഫര്‍ഹാനാസ് ഗാര്‍ഹിക പീഢനത്തിനും ഭര്‍ത്താവിനെതിരെ കേസ് കൊടുത്തിരുന്നു. അതിന് ശേഷമാണ് യാവര്‍ ഖാന് വാട്സാപ്പ് വഴി ബന്ധം പിരിഞ്ഞത്. ഒറ്റയിരിപ്പിലുള്ള തലാഖ് സുപ്രീം കോടതി നിരോധിച്ചിട്ടുള്ള സാഹചര്യത്തിലാണ് യാവര്‍ ഖാന് ഇങ്ങനൊരു നീക്കം നടത്തിയത്. കോടതിയില്‍ ഭാര്യ ജഡ്ജിക്ക് ഈ വീഡിയോ കാണിച്ച് കൊടുത്തിരുന്നു. ഭര്‍ത്താവിനെതിരെ കേസെടുക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ഇയാള്‍ കോടതിക്ക് പുറത്ത് വെച്ച് ഭാര്യയെ മര്‍ദ്ദിച്ചപ്പോള്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
എന്നാല്‍ യാവര്‍ ഖാന് ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണുണ്ടായത്. ഒരു ഖാസിയുടെയും ദൃക്സാക്ഷിയുടെയും സാന്നിദ്ധ്യത്തിലാണ് താന്‍ മുത്തലാഖ് ചൊല്ലിയതെന്ന് അദ്ദേഹം പറഞ്ഞു. കേസ് നടക്കുന്നതിനാല്‍ അദ്ദേഹം കൂടുതല്‍ പ്രതികരിക്കാന്‍ നിന്നില്ല. സംഭവത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഭാര്യ.
Discussion about this post