
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഭീകരവാദത്തിനെതിരെ സംയുക്തമായി സൈനികാഭ്യാസത്തിനൊരുങ്ങുന്നു. സെപ്റ്റംബറില്‍ റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടത്താനിരിക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന് ചൈനയാണ് മുന്‍കൈ എടുക്കുന്നത്. ഇതിന്റെ ചുമതല വഹിക്കുന്നത് ഷാംഗ്ഹായ് കോപ്പറേഷന് ഓര്‍ഗനൈസേഷനാണ്.
ഈ സൈനികാഭ്യാസത്തില്‍ റഷ്യ, ചൈന, പാക്കിസ്ഥാന്, ഇന്ത്യ, ഖസാക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കും. അതിര്‍ത്തികളില്‍ ഭീകരവാദം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരിക എന്ന ലക്ഷത്തോട് കൂടിയാണ് ഈ സൈനികാഭ്യാസം നടത്തുന്നത്.
Discussion about this post