തിരുവനന്തപുരം: വീണ്ടും പെന്ഷന് പ്രതിസന്ധിയില്‍ പെട്ട് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ പെന്ഷന് ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഇതിനായുള്ള പണം ബാങ്കുകളില്‍ എത്തിയിട്ടില്ല. ഏപ്രില്‍ ആദ്യവാരം കിട്ടേണ്ട പെന്‍ഷനാണ് ഇനിയും വിതരണം ചെയ്യാതിരിക്കുന്നത്.പലര്ക്കും് മാര്‍ച്ച് മാസത്തെ പെന്‍ഷനും കിട്ടാനുണ്ട്.
അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പെന്ഷന് വിതരണത്തിന്റെ താളം തെറ്റിച്ചത് എന്നാണ് വിശദീകരണം.
പുതിയ നടപടിക്രമമനുസരിച്ച് ഓരോ മാസവും അര്‍ഹരായവരുടെ പുതിയ പട്ടിക കെ എസ്ആര്ടിസി സഹകരണവകുപ്പ് രജിസ്റ്റാര്‍ക്ക് കൈമാറണം. ഈ പട്ടിക അനുസരിച്ചാണ് സഹകരണവകുപ്പ് പെന്ഷന് തുക ബാങ്കുകളില്‍ എത്തിക്കുന്നത്.കെഎസ്ആര്‍ടിസിയുടെ നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും, അര്‍ഹരായവരുടെ പട്ടിക നേരത്തെ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു എംഡി ടോമിന്‍തച്ചങ്കരിയുടെ പ്രതികരണം.
എന്നാല്‍ കെഎസ്ആര്‍ടിസി കൈമാറിയ പട്ടികയില്‍ അവ്യക്തകള്‍ ഉണ്ടായിരുന്നെന്നും, തെറ്റുകള്‍ പരിഹരിച്ച പട്ടിക രണ്ട് ദിവസം മുന്‍പ് മാത്രമാണ് കിട്ടിയതെന്നുമാണ് സഹകരണ വകുപ്പിന്റെ മറുപടി. വിതരണം ഉടന്‍ നടക്കുമെന്നുമാണ് ഉറപ്പ്. കൊട്ടിഘോഷിച്ച് പുനസ്ഥാപിച്ച പെന്ഷന് വിതരണമാണ് വീണ്ടും താളം തെറ്റിയത്. നടപടികള്‍ വൈകുമ്പോള്‍ കെഎസ്ആര്‍ടിസിയും സഹകരണവകുപ്പും പരസ്പരം പഴിചാരി തലയൂരാനുള്ള ശ്രമത്തിലാണ്.
Discussion about this post