ഡെല്‍ഹി : കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തകര്‍ന്ന ഇസ്ലാമിക് സ്‌റ്റേറ്റിനു കീഴിലുള്ള വിഭാഗം ബിജെപി ആര്‍ എസ് എസ് നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍, വസീം, റിസ്വാന്‍, അന്‍വര്‍ ഖുറേഷി, മഷര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം പിടിയിലായിരുന്നു.
യൂസഫ് അല്‍ ഹിന്ദി എന്ന ആളുടെ പരിശീലനത്തിനു കീഴില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പഠിച്ചവരാണ് ഇവര്‍. ഈ സ്‌ഫോടക വസ്തുക്കളുപയോഗിച്ച് ബിജെപി ആര്‍ എസ്എസ് നേതാക്കള്‍ക്കെതിരേയും ഭീകര സംഘടനകളെ അടിച്ചമര്‍ത്തുന്നതില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
അഞ്ചംഗ സംഘം പിടിയിലാകുന്നതിനു മുന്‍പ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നിരവധി യാത്രകള്‍ നടത്തിയിരുന്നതായി ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ റത്‌ലാം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഈ വിഭാഗം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനു കീഴിലായിരുന്നു.
എന്നാല്‍ അഞ്ചംഗ സംഘത്തിനു ഇന്റര്‍നെറ്റിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന യൂസഫ് അല്‍ ഹിന്ദി എന്ന ആളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2009-10 കാലയളവില്‍ കറാച്ചിയിലേക്കു രക്ഷപെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളായ സുല്‍ത്താന്‍ അര്‍മര്‍, ഷാഫി അര്‍മര്‍ എന്നീ സഹോദരന്‍മാരില്‍ ആരെങ്കിലുമാണോ ഇത് എന്നും ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. ഇന്ത്യയില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി ആര്‍ എസ് എസ നേതാക്കള്‍ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്തതെന്നും സൂചനയുണ്ട്.
Discussion about this post