മൊബൈല്‍ ഫോണ്‍ കണക്ഷന് എടുക്കുന്നതിന് ഇനി ആധാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്രം. പകരം ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവയും രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.
ആധാര്‍ ഇല്ലാതെ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ പലഭാഗത്ത് നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. മൊബൈല്‍ കണക്ഷന് എടുക്കുന്നതിന് ആധാറിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
Discussion about this post