ഇസ്ലാമാബാദ്; പാകിസ്താനിൽ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ വീണ്ടും ഭീകരാക്രമണം. പാകിസ്താനിലെ തെക്കൻ വസീറിസ്ഥാനിലെ വാന തഹ്‌സിലിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ഇന്നലെ ഭീകരാക്രമണം നടന്നത്. ജില്ലയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ആഴ്ചകൾക്ക് മുൻപാണ് വാ വെൽഫെയർ അസോസിയേഷന്റെ പിന്തുണയോടെ സ്ഥാപിതമായ സോഫിയ നൂർ സ്‌കൂൾ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ദിവസങ്ങൾക്ക് മുൻപ് പാകിസ്താനിൽ മറ്റൊരു ഗേൾസ് സ്‌കൂളിന് നേരെയും ഭീകരാക്രമണം നടന്നിരുന്നു. വസീറിസ്ഥാനിലെ ഷെവ ടൗണിലെ ഇസ്ലാമിയ ഗേൾസ് സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ആക്രമിക്കപ്പെട്ട രണ്ട് സ്‌കൂളുകളും സ്ഥിതി ചെയ്യുന്നത്.
‘ഏകദേശം ഒരു മാസം മുമ്പ്, ഞങ്ങളുടെ ഫണ്ടിംഗിന്റെ ഒരു ഭാഗം ആവശ്യപ്പെട്ട് ഒരു ഭീകരസംഘടനയിൽ നിന്ന് ഞങ്ങൾക്ക് ഒരു കത്ത് ലഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, 10 ദശലക്ഷം രൂപ (36,000 ഡോളർ) നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു കത്ത് ഞങ്ങളുടെ ഓഫീസിലേക്ക് എത്തിയെന്ന് പെഷവാറിലെ വാന വെൽഫെയർ അസോസിയേഷനിലെ ഒരു മുതിർന്ന അംഗം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
Discussion about this post