ജിദ്ദ: 2016ല്‍ ജിദ്ദയിലെ യു.എസ് കോണ്‍സലേറ്റിനു മുന്പില് ഉണ്ടായ ചാവേറാക്രമണം നടത്തിയത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു. ഡി.എന്‍.എ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു തിരിച്ചറിഞ്ഞത്.
ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനായ ഫായസ് കാഗ്സിയെന്ന ഇന്ത്യന്‍ സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദിയിലെ മുതിര്‍ന്ന സുരക്ഷാ ജീവനക്കാരന് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ‘കഴിഞ്ഞവര്‍ഷം യു.എസ് അയച്ച കാഗ്സിയുടെ ഡി.എന്‍.എ സാമ്പിളും ജിദ്ദ ബോംബറുടേതും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥന് പറഞ്ഞത്.
2016 ജൂലൈ 4ന് ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. തീവ്രവാദക്കേസുകളില്‍ പൊലീസ് തിരയുന്ന കാഗ്സി മരിച്ചെന്ന് എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. 2010ലെ പൂനെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനത്തിനും 2012ലെ ജെ.എം റോഡ് സ്ഫോടനത്തിനും പിന്നില്‍ കാഗ്സിയാണെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണ് കാഗ്സി.
Discussion about this post