ദേശീയ പാത സ്ഥലമെടുപ്പിന്റെ പേരില്‍ സംഘര്‍ഷം നടന്ന കണ്ണൂരിലെ കീഴാറ്റൂരിലേക്ക് കേന്ദ്ര സംഘം ഇന്നും നാളെയും സന്ദര്‍ശനം നടത്തും. വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളുരുവിലെ മേഖലാ ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമായിരിക്കും സന്ദര്‍ശനം നടത്തുക. കൂടാതെ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും ജില്ലയിലെ സര്‍ക്കാര്‍ പ്രതിനിധികളും സന്ദര്‍ശനത്തിന്റെ ഭാഗമായിരിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ എന്നിവരുടെ പരാതിയിലാണ് കേന്ദ്ര സംഘം കീഴാറ്റൂരില്‍ സന്ദര്‍ശനം നടത്തുന്നത്. സംഘം നാട്ടുകാരുമായും വയല്‍ക്കിളി സമിതിയുമായും ചര്‍ച്ച നടത്തും.
Discussion about this post