രാജ്യത്തെ തൊഴില്‍ മേഖലയെപ്പറ്റിയുള്ള വിവരം ശേഖരിക്കാനും രാജ്യത്തിന്റെ ശരിയായ വളര്‍ച്ച അളക്കാനുമായി മോദി സര്‍ക്കാര്‍ ഇന്ത്യയിലെ അസംഘടിത മേഖലയെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. പത്ത് പേരില്‍ കുറവ് ജോലിക്കാരുള്ള അസംഘടിത മേഖല നികുതി അടയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ്.
ആദ്യമായാണ അസംഘടിത മേഖലയെപ്പറ്റി വിവരം ശേഖരിക്കപ്പെടുന്നത്. രാജ്യത്തിന്റെ 90 ശതമാനം ജോലിക്കാരും അസംഘടിത മേഖലയിലുള്ളവരാണ്. ഈ മേഖലയെപ്പറ്റി പഠിക്കുന്നത് മൂലം സര്‍ക്കാര്‍ എടുക്കുന്ന നയങ്ങളും മറ്റും എങ്ങനെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുവെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. ഇത് മൂലം രാജ്യത്തിന്റെ വളര്‍ച്ചയെപ്പറ്റിയുള്ള കൃത്യമായ വിവരവും ലഭിക്കും.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളര്‍ന്ന് വന്ന സാഹചര്യത്തിലും ഇവിടെ തൊഴിലുകള്‍ കുറഞ്ഞ് കൊണ്ടിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റായ കണ്ടുപിടിത്തമാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുതിര്‍ന്ന ഉപദേശകന് ബി.എന്‍.നന്ദ പറഞ്ഞു. തൊഴിലുകള്‍ ഉണ്ടായത് കൊണ്ടാണ് രാജ്യം 7.4 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അസംഘടിത മേഖലയെപ്പറ്റിയുള്ള പഠനം ചിത്രത്തിന് കൂടുതല്‍ വ്യക്തത കൊണ്ട് വരും.
Discussion about this post