ഡല്‍ഹി: കേരളത്തില്‍ നിന്നടക്കമുള്ള സിനിമക്കാരുടെ പ്രതിഷേധത്തിനിടെ അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങുകള്‍ നടന്നു മലയാള സിനിമയില്‍നിന്ന് ജയരാജ്, യേശുദാസ്, നിഖില്‍ എസ്. പ്രവീണ്‍, സന്ദീപ് പാമ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരം ജയരാജ് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍നിന്ന് ഏറ്റുവാങ്ങി.
സംഗീത സംവിധായകന് എ.ആര് റഹ്മാന്, ശ്രീദേവിക്കുള്ള മരണാനന്തര പുരസ്കാരം ഏറ്റുവാങ്ങാനായി ഭര്‍ത്താവ് ബോണി കപൂര്‍, പങ്കജ് തൃപതി, ആസാമി സംവിധായിക റിമ ദാസ്, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിവര്‍ എത്തി. അവാര്‍ഡ് ജേതാക്കളില്‍ ഭൂരിപക്ഷവും ചടങ്ങില്‍ പങ്കെടുത്തു.
Best Actress #SriDevi #NationalFilmAwardsOnDD pic.twitter.com/rVoQnDo8yU
— Doordarshan National दूरदर्शन नेशनल (@DDNational) May 3, 2018
അതേസമയം പാര്‍വതി, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന് തുടങ്ങി മലയാളത്തിലെ മറ്റു സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിച്ചു11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്കാരം നല്കു എന്ന രാഷ്ട്രപതി ഭവന്റെ തീരുമാനം നടപ്പാക്കിയതിനെതിരെയാണ് ഒറു പറ്റം സിനിമക്കാര്‍ രംഗത്തെത്തിയത്. തുടര്‍ന്ന്ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍ അറിയിച്ചു. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി നടത്തിയ ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രപതി ഭവന്റെ പ്രോട്ടോക്കോള്‍ പ്രതിനിധികളെ അറിയിക്കുകയും ചെയ്തു. ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
WATCH NOW –
Hon'ble @rashtrapatibhvn #RamNathKovind addressing at 65th #NationalFilmAwards ceremony on @DDNational & Live-Stream: https://t.co/95mac523au #NationalFilmAwardsOnDD pic.twitter.com/17Mcm0kDTZ— Doordarshan National दूरदर्शन नेशनल (@DDNational) May 3, 2018
അതേസമയം രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത് എന്നാണ് പ്രതിഷേധക്കാരുടെ വാദം. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ് എന്നും അവര്‍ പറയുന്നു.
എന്നാല്‍, ബുധനാഴ്ച വിജ്ഞാന് ഭവനില്‍ നടന്ന പുരസ്കാരച്ചടങ്ങിന്റെ റിഹേഴ്സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്സലില്‍ നല്കി.എന്നാല്‍, തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉടന്‍ ചോദ്യംചെയ്തു. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.
ചടങ്ങ് മാത്രമാണ് ബഹിഷ്ക്കരിച്ചതെന്നും പുരസ്ക്കാരവും അവാര്‍ഡ് തുകയും വീട്ടിലെത്തിച്ചാല്‍ സ്വീകരിക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സ്മൃതി ഇറാനി സംഘടിപ്പിച്ച വിരുന്നിലും കേരളത്തിലെ സിനിമ ്അവാര്‍ഡ് ജേതാക്കളടങ്ങുന്ന പ്രതിഷേധക്കാര്‍ പങ്കെടുക്കില്ല.
Discussion about this post