ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ജന്മനാ കള്ളം പറയുന്നയാളാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകനായ കുമാര്‍ വിശ്വാസ്. ഡെല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) പ്രസിഡന്റായിരുന്ന അരുണ്‍ ജെയ്റ്റ്ലിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ കെജ്രിവാള് പറഞ്ഞിട്ടാണ് പറഞ്ഞതെന്ന് കുമാര്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. ഒന്നുകില്‍ കെജ്രിവാള് അന്ന് നുണ പറഞ്ഞിരുന്നു അല്ലെങ്കില്‍ ഇപ്പോള്‍ നുണ പറയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
താഴെ നിലയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ തനിക്ക് നേതാവായ കെജ്രിവാള് പറയുന്നതനുസരിച്ചെ നീങ്ങാനായുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി. 2000 മുതല്‍ 2013 വരെ ഡി.ഡി.സി.എയുടെ പ്രസിഡന്റായിരുന്നു അരുണ്‍ ജെയ്റ്റ്ലിക്കെതിരെയും ഡി.ഡി.സി.എയില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെതിരെയും കുമാറും കെജ്രിവാളും മറ്റ് നാല് പാര്‍ട്ടി പ്രവര്‍ത്തകരും പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ അരുണ്‍ ജെയ്റ്റ്ലി മാനനഷ്ടക്കേസ് കൊടുത്തിരുന്നു. 10 കോടി രൂപ നഷ്ടപരഹാരമായി നല്‍കണമെന്നായിരുന്നു ജെയ്റ്റ്ലിയുടെ ആവശ്യം.
ജെയ്റ്റ്ലിക്കെതിരെ നടത്തി പരാമര്‍ശത്തില്‍ താന്‍ ഖേദിക്കുന്നുവെന്ന് കുമാര്‍ വ്യക്തമാക്കി. മാപ്പ് പറയുന്നതിന് മുമ്പ് കെജ്രിവാള് നുണ പറയുകയാണോ അല്ലയോ എന്ന് തനിക്ക് അറിയണമെന്ന് കുമാര്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേടിനെപ്പറ്റിയുള്ള രേഖകള്‍ തന്റെ കൈയ്യിലുണ്ടെന്ന് കെജ്രിവാള് പറഞ്ഞിരുന്നുവെന്നും കുമാര്‍ പറഞ്ഞു. എന്നാല്‍ കെജ്രിവാള് അത് കുമാറിനെ കാണിച്ചില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമാര്‍ മാപ്പ് പറയണമെന്നാണ് ജെയ്റ്റ്ലിയുടെ വാദം. മാപ്പ് പറയുന്ന കാര്യത്തില്‍ ഹൈക്കോടതി കുമാറിന് മേയ് 28 വരെ സമയം നല്‍കിയിട്ടുണ്ട്.
Discussion about this post