കോഴിക്കോട്;സമൂഹത്തില്‍ വിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല ശാസ്ത്രത്തിന്റെ പേരിലും ബാലപീഡനം നടക്കുന്നുണ്ടെന്ന് എഴുത്തുകാരനും ചിന്തകനുമായ ആനന്ദ്.
ശാസ്ത്രത്തിന്റെ പേരിലുള്ള പ്രചാരണമായും ചേലാകര്‍മം പോലുള്ള വിപത്തുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ചേലാകര്‍മം ആരോഗ്യത്തിന് നല്ലതാണെന്ന പ്രചാരണം ഒരു കാലത്ത് അമേരിക്കയില്‍ ശക്തമായിരുന്നു. ഇതിലൂടെ ലൈംഗിക രോഗങ്ങള്‍ ഉള്‍പ്പടെ അകറ്റാം എന്ന വിശ്വാസത്തിലാണ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ വരെ ഇത് ചെയ്യുന്നത്.
ശാസ്ത്രബോധവും യുക്തി ബോധവും ശക്തമാക്കിക്കൊണ്ടും പഴുതില്ലാത്ത നിയമങ്ങള്‍ ഉണ്ടാക്കിക്കൊണ്ടും മാത്രമെ ഇതിനെ ചെറുക്കാനാകൂ. സ്ത്രീകളും കുട്ടികളുമാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് കൂടുതലും ഇരയാവുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെയാണ് ആചാരങ്ങളുടെ പേരില്‍ ഉള്ള പീഡനങ്ങല്‍ കുറേയൊക്കെ ഇല്ലാതായത്. ശാസ്ത്രബോധം വളര്‍ത്തി ഇത്തരത്തിലുള്ള കിരാത രീതികളെ നേരിടണം.
മക്കളെ ബലി നല്കുന്നതില് നിന്ന് മൃഗങ്ങളെ ബലി നല്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും മനുഷ്യരെ ബലി നല്കുന്ന രീതിയിലേക്ക് ഐഎസ് പോലുള്ള തീവ്ര സംഘടനകള്‍ മാറുന്നു. ആചാരങ്ഹളുടെ പേരിലുള്ള ബാലപീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ശക്തമായ നിയമ സംവിധാനം വേണം ജനാധിപത്യ സര്‍ക്കാര്‍ പൊതുവികാരം മറന്ന് ഇത്തരത്തിലുള്ള നിയമ നിര്‍മാണത്തില്‍ നിന്ന് പിറകോട്ട് നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post