ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വീടിനുള്ളിൽ വച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി വനിതാ കമ്മീഷനുമായ സ്വാതി മലിവാളിനെ കെജ്രിവാളിന്റെ അടുത്ത അനുയായി പീഡിപ്പിച്ച കേസിൽ ഒടുവിൽ കുറ്റം ഏറ്റ് പറഞ്ഞ് ആം ആദ്മി പാർട്ടി. സ്വാതി മാലിവാൾ ഡൽഹി പോലീസിൽ പരാതി നൽകിയതിന് ശേഷമാണ് കുറ്റം ഏറ്റ് പറഞ്ഞ് ആം ആദ്മി പാർട്ടി രംഗത്തെത്തിയത് എന്ന് ശ്രദ്ധേയമാണ്.
മുതിർന്ന എഎപി നേതാവും രാജ്യസഭാംഗവുമായ സ്വാതി മലിവാൾ തിങ്കളാഴ്ച രാവിലെ സിവിൽ ലൈൻ പോലീസ് സ്റ്റേഷനിലെത്തിയാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് ഭൈഭവ് കുമാർ തന്നെ ആക്രമിച്ചതായി പരാതിപ്പെട്ടത്. എന്നാൽ, പരാതി ഔദ്യോഗികം ആയി നൽകാൻ മാലിവാൾ തയ്യാറായില്ല എന്നാണ് അറിയാൻ കഴിയുന്നത്.
ഡൽഹിയിലെ വീട്ടിൽ അരവിന്ദ് കെജ്‌രിവാളിനെ കാണാൻ കാത്തുനിന്നപ്പോൾ സ്വാതി മലിവാളിനോട് കെജ്‌രിവാളിൻ്റെ അടുത്ത സഹായി മോശമായി പെരുമാറിയെന്ന് അംഗീകരിക്കുന്നു എന്ന് എഎപി എംപി സഞ്ജയ് സിംഗ് ആണ് ഇന്ന് കുറ്റസമ്മതം നടത്തിയത് .
അരവിന്ദ് കെജ്‌രിവാളിൻ്റെ ഡ്രോയിംഗ് റൂമിൽ വെച്ചാണ് മോശം പെരുമാറ്റം നടന്നതെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
ഈ വിവാദത്തെക്കുറിച്ച് സ്വാതി മലിവാളോ ആം ആദ്മി പാർട്ടിയോ (എഎപി) ഇതുവരെ പ്രതികരിച്ചില്ല
Discussion about this post