പത്തനംതിട്ട : അധ്യാപനത്തെ രാഷ്ട്രത്തിൻറെ പുനർനിർമ്മാണപ്രക്രിയയ്ക്ക് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുക എന്നുള്ളതാണ് അധ്യാപകരുടെ ദൗത്യം എന്ന് ദേശീയ അധ്യാപക പരിഷത്ത് . എൻ.ടി.യു സ്ഥാപക ദിനാഘോഷവും മെമ്പർഷിപ്പ് വിതരണവും അടൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന കൺവീനർ പാറംകോട് ബിജു പറഞ്ഞു.
അധ്യാപനത്തോടൊപ്പം രാഷ്ട്രത്തിൻറെ മഹത്തായ പാരമ്പര്യത്തിലൂന്നിയുള്ള ആശയങ്ങൾ വിദ്യാർഥികളിൽ എത്തിയ്ക്കണം. രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ദേശീയ ബോധമുള്ള വിദ്യാർത്ഥി സമൂഹം വരേണ്ടത് അനിവാര്യമാണ്. അത്തരമൊരു സമാജമാണ് രാഷ്ട്രത്തിന്റെ കരുത്ത്..ഗുണമേന്മയിൽ ഊന്നിയുള്ളതും ദേശീയ ബോധം വളർത്തുന്നതുമായ വിദ്യാഭ്യാസമാണ് പകർന്നു നൽകേണ്ടത്.വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച വിദ്യാഭ്യാസ നയത്തിൽ ഊന്നി ക്രിയാത്മകമായ പരിപാടികൾ സർക്കാർ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ അധ്യാപക പരിഷത്ത് ട്രേഡ് യൂണിയൻ മനോഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടന അല്ല . അധ്യാപനത്തെ രാഷ്ട്രസേവനം ആയും വിദ്യാഭ്യാസത്തെ രാഷ്ട്ര പുരോഗതിക്ക് വേണ്ടി ഉതകുന്ന രീതിയിലും പ്രവർത്തിക്കുന്ന സംഘടനയാണ് എന്ന് ജില്ലാ പഠന ശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ഹയർസെക്കൻഡറി വിഭാഗം കൺവീനർ ഹരി ആർ വിശ്വനാഥ് പറഞ്ഞു..
സ്ഥാപക ദിനാഘോഷ പരിപാടിയിൽജില്ലാ പ്രസിഡൻറ് അനിത ജി നായർ അധ്യക്ഷയായി.പഠന ശിബിരത്തിൽ സംസ്ഥാന സമിതി അംഗ എസ് .ഗിരിജ ദേവി അധ്യക്ഷയായി. ആർ എസ് എസ് ഖ ണ്ട് സഹ സംഘചാലക് ആർ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ജി. സനൽകുമാർ ,മനോജ് ബി നായർ , എ.കെ. സജീവ്,ബിജിലി എം പി തുടങ്ങിയവർ സംസാരിച്ചു.
Discussion about this post