ന്യൂഡൽഹി : 34,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഡിഎച്ച്എഫ്എൽ ബാങ്ക് ഡയറക്ടർ ധീരജ് വധവാനെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തെ യെസ് ബാങ്ക് അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ധീരജ് വധവാൻ വീണ്ടും അറസ്റ്റിലാകുന്നത്.
17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും 34000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ധീരജ് വധവാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മെയ് 13ന് വൈകിട്ട് മുംബൈയിൽ വച്ചാണ് ഡിഎച്ച്എഫ്എൽ ഡയറക്ടർ ധീരജ് വധവാനെ സിബിഐ കസ്റ്റഡിയിൽ എടുത്തത്. ദില്ലിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പായാണ് ഡിഎച്ച്എഫ്എൽ കേസ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രം 2022ൽ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഡിഎച്ച്എഫ്എല്ലിന്റെ ഡയറക്ടർമാരും പ്രമോട്ടർമാരും ആയ ധീരജ് വധവാന്റെയും കപിൽ വധവാന്റെയും ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, മ്യൂച്ചൽ ഫണ്ട് ഹോൾഡിങ്ങുകൾ എന്നിവ പിടിച്ചെടുക്കാൻ ആയി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു
Discussion about this post