ബംഗളൂരു; കോണ്‍ഗ്രസ്സിന് 2019 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രിയാകണമോ വേണ്ടയോ എന്നത് കോണ്‍ഗ്രസ്സിന്റെ പ്രകടനത്തെ അനുസരിച്ചിരിക്കും കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷി ആയാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കും അങ്ങനെ ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു.
യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയുടെ നടപടി ശരിയല്ലെന്നും. അഴിമതിക്കാരനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതെന്നും രാഹുല്‍ ആരോപിച്ചു.
Discussion about this post