ബംഗാളില്‍ ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സി.പി.എം എം.എല്‍.എ രമാ ബിശ്വാസ് പങ്കെടുത്തു. ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നുവെന്ന് പരക്കെ ആരോപണമുണ്ട്. ഇതിനെതിരെ ഏപ്രില്‍ 28നായിരുന്നു ബി.ജെ.പി നാദിയ ജില്ലയില്‍ ഒരു പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ഈ റാലി ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ച് നടത്തിയ ഒന്നല്ലായെന്നും ആക്രമത്തിനെതിരെ സ്വമേധയാ ഉയര്‍ന്ന് വന്ന ഒരു പ്രതിഷേധമാണെന്നും രമാ ബിശ്വാസ് പറഞ്ഞു. കൂടാതെ ഈ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.
രമാ ബിശ്വാസ് റാലിയില്‍ പങ്കെടുത്തതില്‍ വിരോധമില്ലായെ്ന്ന് സി.പി.എം എം.എല്‍.എ സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. റാലിയില്‍ നീരസം പൂണ്ട തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം റാലി ബി.ജെ.പി തന്നെയാണ് സംഘടിപ്പിച്ചതെന്നും സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേരുന്നതിനോട് തനിക്ക് പ്രശ്‌നമില്ലായെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post