ഇന്ത്യന്‍ സൈന്യത്തിന് വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും നല്ലത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പീരങ്കിയായ കെ9 വജ്ര ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി എല്‍&ടി കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. മേയ് അവസാനത്തോടെ ഈ പീരങ്കി ഇന്ത്യക്ക് നല്‍കും.
വലിയ ഉയരങ്ങളിലേക്ക് ആക്രമണം നടത്താന്‍ കെല്പ്പുള്ള പീരങ്കിയാണ് വജ്ര. ഇത് സൗത്ത് കൊറിയന്‍ പീരങ്കിയായ കെ9 തണ്ടറിന്റെ വകഭേദമാണ്. വളരെ സൂക്ഷ്മതയോടെ ലക്ഷ്യത്തിലെത്താന്‍ ഈ പീരങ്കിക്ക് സാധിക്കും. വനങ്ങള്‍, തണുത്ത പ്രദേശങ്ങള്‍ തുടങ്ങിയ ഏത് ചുറ്റുപാടിലും ഈ പീരങ്കി ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയുടെ കൂടാതെ നാറ്റോയുടെ ബുള്ളറ്റും ഈ പീരങ്കി വഴി തൊടുത്ത് വിടാം.
എല്‍&ടി കമ്പനി സൗത്ത് കോറിയന്‍ കമ്പനിയായ ഹന്‍വാ ടെക് വിന്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഈ പീരങ്കി നിര്‍മ്മിച്ചത്. 100 കെ9 വജ്രയാണ് ഇവര്‍ ഇന്ത്യക്ക് നല്‍കുന്നത്. ഇതില്‍ പത്തെണ്ണം സൗത്ത്
കൊറിയയില്‍ നിന്നുമായിരിക്കും ഉത്പാദിപ്പിക്കുന്നത്. ബാക്കി 90 എണ്ണം ഇന്ത്യയില്‍ തന്നെയായിരിക്കും ഉണ്ടാക്കുക, ഇതിന്റെ ആകെ തുക 4,500 കോടി രൂപയാണ്. ഇതിലെ 50 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
Discussion about this post