ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെന്ന് നീറ്റ് ഡയറക്ടര്‍. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി ആറിടത്ത് സി.ബി.ഐ റെയ്ഡ് നടന്നു. ഉത്തര്‍ പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, എന്നിവടങ്ങളില്‍ നിന്നായി നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം നല്കി എന്നാണ് കുറ്റം.
ഡല്‍ഹിയില്‍ എന്‍ട്രന്‍സ് കോച്ചിങ് നടത്തുന്ന ആകൃതി എഡ്യുക്കേഷന്‍സിന്റെ ഉടമയായ അശ്വനി തോമര്‍ കേസിലെ പ്രതിയാണ്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന ഇന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post