പഴനി: തമിഴ്നാട്ടില്‍ പഴനിക്കടുത്ത് വച്ച് ഉണ്ടായ വാഹനാപകടത്തില്‍ മലയാളികളുടെ ഏഴ് പേര് മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മുണ്ടക്കയം കോരുത്തോട് സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്, സുരേഷ്, ഭാര്യ രേഖ, മകന് മനു,സജിനി, എന്നിവരാണ് മരിച്ചത്. പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 11.30 നാണ് അപകടമുണ്ടായത്. ഓമനി വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ നാല് പേര് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം പഴനിയിലേക്ക് യാത്ര തിരിച്ചത്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു.
Discussion about this post