ഉത്തര്‍ പ്രദേശിലെ സീതാപൂരില്‍ നായ്ക്കള്‍ എന്ത് കൊണ്ട് കുട്ടികളെ ആക്രമിക്കുന്നുവെന്ന് കണ്ടെത്താന്‍ നാല് ശാസ്ത്രജ്ഞന്മാരടങ്ങുന്ന വിദഗ്ദ്ധ സംഘം. ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇവരെ അയച്ചിരിക്കുന്നത്.
ഏകദേശം 12 കുട്ടികളെ നായ്ക്കള്‍ ആക്രമിച്ചിട്ടുണ്ട്. ഇതില്‍ 6 ആക്രമണങ്ങള്‍ നടന്നത് കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളിലാണ്.ഭഗൗതിപൂര് ഗ്രാമത്തില്‍ എട്ട് വയസ്സുള്ള കുട്ടിയെ നായ്ക്കള്‍ കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥും സംഭവത്തിനെതിരെ അന്വേഷണം നടത്താന്‍ പോലീസിനോടും വെറ്റിനറി ഡോക്ടര്‍മാരോടും പറഞ്ഞിട്ടുണ്ട്. സ്ഥലത്ത് തെരുവുനായ്ക്കളെ പിടിക്കാന്‍ 18ഓളം സംഘങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. ആക്രമണം നടത്തുന്ന നായ്ക്കള്‍ തെരുവുനായ്ക്കളില്‍ നിന്നും കുറച്ച് വ്യത്യാസമുള്ളവയാണെന്ന് ചിലര്‍ പറയുന്നു. അവയെ ആക്രമിച്ചാലും അവ കുരയ്ക്കാറില്ലായെന്ന് പറയപ്പെടുന്നു. അവ നായക്കളല്ല മറിച്ച് കഴുതപ്പുലികളാണെന്നും ചിലര്‍ വാദിക്കുന്നു. സ്ഥലത്തെ 35ഓളം തെരുവുനായ്ക്കളെ അധികൃതര്‍ ഇതിനോടകം പിടിച്ചിട്ടുണ്ട്.
Discussion about this post