അഫ്ഗാനിസ്ഥാനില്‍ വെച്ച് കാണാതായ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കായുള്ള തിരച്ചില്‍ ശക്തമായി പുരോഗമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ രവീഷ് കുമാര്‍ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല.
സംഭവത്തിലുള്ള ആള്‍ക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വക്താവ് പറഞ്ഞു. താലീബാന്‍ തീവ്രവാദികളാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ദൊവല്‍ അഫ്ഗാന്‍ സുരക്ഷാ ഉപദേശകനാ. ഹനീഫ് അത്മറുമായി ഫോണിലൂടെ സംസാരിച്ചു. പുല്‍-ഇ-ഖുംരി നഗരത്തിലെ ദന്ദ്-ഇ-ഷഹബുദ്ദീന്‍ പ്രദേശത്തേക്കാണ് എന്‍ജിനീയര്‍മാരെ നീക്കിയിരിക്കുന്നതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post