തിരുവനന്തപുരം എസ്എസ്എല്‍സി പരീക്ഷാഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എല്ലാ തലത്തിലും വീഴ്ച പറ്റിയതായി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. മാര്‍ക്കു രേഖപ്പെടുത്തിയതിലും വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിലും വീഴ്ച പറ്റിയതായി ഡിപിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സോഫ്റ്റ് വെയറില്‍ തകരാറുണ്ടായിരുന്നു. ഇതിനുപുറമേ മൂല്ല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലും പരീക്ഷാഭവനിലും വീഴ്ച പറ്റിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ആര്‍ക്കുമെതിരെ നടപടിക്ക് ശിപാര്‍ശയില്ല. അന്വേഷണ റിപ്പോര്‍ട്ട് ഡിപിഐ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി.
Discussion about this post