കോട്ടയം: സജി ചെറിയാന് വിജയിച്ചു കഴിഞ്ഞാല്‍ നിലവിലെ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാം. പരാജയപ്പെട്ടാല്‍ വേറേ എന്തേലും കാരണം പറയാം’ എന്ന് സിപിഎം എംഎല്‍എയും നടനുമായ മുകേഷ്.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് മുകേഷിന്റെ വാക്കുകള്‍.
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി തന്നെ വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സജി ചെറിയാന് വിജയ സാധ്യതകള്‍ കാണുന്നുവെന്നും മുകേഷ് പറഞ്ഞു.’ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവരും വോട്ട് ചെയ്യണം എന്ന അവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കയാണ് ചെങ്ങന്നൂര്‍. രാഷ്ട്രീയമേതായാലും വോട്ട് ചെയ്യുമെന്ന തീരുമാനം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും സജി ചെറിയാന് പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിന് തന്നെയാണ് മുന്‍തൂക്കം. വിജയിച്ചു കഴിഞ്ഞാല്‍ നിലവിലെ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാം. പരാജയപ്പെട്ടാല്‍ വേറേ എന്തേലും കാരണം പറയാം’ എന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.
ബഡായി പാര്‍ട്ടിയിലെ താരമാണെങ്കിലും അറിയാതെ സത്യം പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. തോറ്റാലെന്ത് പറയണമെന്ന് താരത്തിന് ഒന്ന് പറഞ്ഞു കൊടുത്തേക്കണേ സിപിഎമ്മുകാരെ എന്നും ചിലര്‍ പരിഹസിക്കുന്നു.
Discussion about this post